ഉത്സവകാലത്ത് ആശ്വാസമായി മലയാളികള്‍ക്ക് ആശ്വാസമായി ഒരു സ്പെഷ്യല്‍ ട്രെയിന്‍ കൂടി. സെപ്തംബര്‍ 13ന് ഹുബ്ബള്ളിയില്‍ നിന്ന് കൊച്ചുവേളിയിലേക്കാണ് പ്രത്യേക തീവണ്ടി. ടിക്കറ്റ് റിസര്‍വേഷന്‍ നിലവില്‍ ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 6.55ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.10ന് ട്രെയിന്‍ ബെഗളൂരുവിലെത്തും. ശനിയാഴ്ച രാവിലെ 6.45നാണ് കൊച്ചുവേളിയിലെത്തുക. കൊച്ചുവേളിയില്‍ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.50ന് തിരികെ ഹുബ്ബള്ളിയിലേക്കും യാത്ര തിരിക്കും.
അതേസമയം നാട്ടിലെത്താന്‍ വഴിയില്ലാതെ കഷ്ടപ്പെടുകയാണ് മുംബൈയിലെ മലയാളികള്‍. വിമാന ടിക്കറ്റ് രണ്ട് ഇരട്ടിയിലേറെ വര്‍ധിച്ചതും ട്രെയിന്‍ ടിക്കറ്റ് കിട്ടാതായതും ഇവരെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. ഇതോടെ ഇത്തവണത്തെ ഓണത്തിന് എങ്ങനെ നാട്ടിലെത്തുമെന്നാണ് മലയാളികളുടെ ചോദ്യം.
Thanks for sharing. I read many of your blog posts, cool, your blog is very good.