സംസാര, ഭാഷാ വൈകല്യങ്ങള്‍ എംബിബിഎസ് പ്രവേശനത്തിന് തടസമാകില്ലെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ജസ്റ്റിസുമാരായ ബി.ആര് ഗവായ്, കെ.വി വിശ്വനാഥ് എന്നിവരാണ് കേസില്‍ വിധി പറഞ്ഞത്. സംസാര, ഭാഷാ വൈകല്യങ്ങളുള്ളവരെ ഡിസെബിലിറ്റി അസസ്മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ഇനി എംബിബിഎസ് കോഴ്സില്‍ നിന്നും അയോഗ്യരാക്കുന്നത്.
എംബിബിഎസ് പ്രവേശനത്തില്‍ ഇപ്പോഴത്തെ നിയമത്തില്‍ നിന്നും വ്യത്യസ്തമായി വിഷയത്തില്‍ ഒരു വിശാലമായ വ്യാഖ്യാനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. നേരത്തെ, 40 ശതമാനത്തിലധികം സംസാര, ഭാഷാ വൈകല്യങ്ങളുള്ളവരെ എംബിബിഎസ് പ്രവേശനത്തില്‍ നിന്നും വിലക്കിയിരുന്ന 1997ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ റെഗുലേഷനിലെ നിയമം റദ്ദാക്കുകയായിരുന്നു സുപ്രീം കോടതി.