തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് പ്രതിഫലം നല്‍കാനായി സര്‍ക്കാര്‍ പണം അനുവദിച്ച് ഉത്തരവിറക്കി.6 കോടി 32 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പൊലീസിന്റെ ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്.25000ലേറെ എസ്പിഒമാരെയാണ് തിരഞ്ഞെടുപ്പിന് നിയോഗിച്ചിരുന്നത്.1300 രൂപയായിരുന്നു ഇവര്‍ക്കുള്ള പ്രതിദിന വേതനം.രണ്ട് ദിവസം ഡ്യൂട്ടി ചെയ്ത ഇവര്‍ക്ക് ലഭിക്കേണ്ടിയിരുന്ന 2600 രൂപ പക്ഷെ ലഭിച്ചിരുന്നില്ല.പണം കിട്ടാത്ത വാര്‍ത്ത തുടര്‍ച്ചയായി പുറത്തുകൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ടി വിയായിരുന്നു.ഇതിന് പിന്നാലെയാണ് പൊലീസ് ഫണ്ടില്‍ നിന്നും പണം അനുവദിച്ച് ഉത്തരവായിരിക്കുന്നത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വന്ന വീഴ്ചയാണ് പ്രശ്നത്തിന് കാരണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെയായിരുന്നു സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെ നിയോഗിച്ചത്. കമ്മീഷന്റെ നിര്‍ദ്ദേശവും പൊലീസ് പാലിച്ചില്ല. ഇതിനെ തുടര്‍ന്നായിരുന്നു പ്രതിഫലം അനുവദിക്കാനാവില്ലെന്ന നിലപാട് തിരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ചത്.