ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കായി സ്പോട് ബുക്കിംഗ് ഏര്‍പ്പെടുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സര്‍ക്കാരിനെ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാലയിട്ട് എത്തുന്ന ഒരു ഭക്തനും ദര്‍ശനം ഇല്ലാതെ തിരിച്ച് പോകരുത് എന്നതാണ് ബോര്‍ഡിന്റെ തീരുമാനം. പമ്പയില്‍ സൗകര്യം ഒരുക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നിലവിലെ ആലോചന.
കഴിഞ്ഞ വര്‍ഷം സ്പോട്ട് ബുക്കിംഗ് മുന്‍ വര്‍ഷത്തെക്കാള്‍ കൂടിയിരുന്നു. ശബരിമലയില്‍ എത്തുന്ന എല്ലാവരുടെയും ആധികാരിക രേഖ വേണം. അതിന് വേണ്ടിയാണ് ഓണ്‍ലൈന്‍ ബുക്കിംഗ് തീരുമാനിച്ചത്. വരുമാനം മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ നിയന്ത്രണം വേണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു.ദര്‍ശന സമയം 48മണിക്കൂര്‍ വരെയാക്കിയേക്കും.
നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗത്തില്‍ ഇക്കൊല്ലം മണ്ഡല മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന് തീരുമാനിച്ചിരുന്നു. ഇതിനെതിരെ വിശ്വാസികള്‍ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ പിന്‍വലിയുകയായിരുന്നു.