കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവന് ഓം പ്രകാശ് പ്രതിയായ ലഹരി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മലയാള സിനിമ താരങ്ങളായ നടന് ശ്രീനാഥ് ഭാസിയും നടി പ്രയാഗമാര്‍ട്ടിനും ഓം പ്രകാശ് ഒരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയെന്നാണ് പൊലീസ് നിഗമനം. ഇരുവരെയും എത്തിച്ച് ബിനു ജോസഫില്‍ നിന്നുമാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്.
താരങ്ങള്‍ക്ക് ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്നാണ് കണ്ടെത്തല്‍. ഓം പ്രകാശിന്റെ മുറിയില്‍ തന്നെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ബിനു ജോസഫ് വഴിയാണ് ഇവര്‍ ഹോട്ടല്‍ മുറിയില്‍ എത്തിയത്. കൊച്ചിയില്‍ ഇയാള്‍ ബുക്ക് ചെയ്ത മുറിയില്‍ ഇരുപതോളം പേര് എത്തിയിരുന്നതായും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു കേസില്‍ താരങ്ങളുടെ മൊഴി എടുക്കും.