തൃശ്ശൂര്‍:കുഴിമന്തി കഴിച്ച് വീടമ്മ മരിച്ചതിന് പിന്നാലെ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ 10 ഹോട്ടലുകള്‍ക്ക് പൂട്ട് വീണു.ഹോട്ടല്‍ റോയല്‍ , പാര്‍ക്ക്, കുക്ക് ഡോര്‍, ഹോട്ടല്‍ ചുരുട്ടി, വിഘ്നേശ്വര ഹോട്ടല്‍ തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
പെരിഞ്ഞനത്ത് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തതോടെയാണ് നടപടി.

ഇന്നലെ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് പിന്നാലെ ഹോട്ടലുകളിലെ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരുന്നു.കോര്പ്പറേഷന് ആരോഗ്യ വിഭാഗം നാല് സ്ക്വാഡായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും കര്‍ശനമാക്കുമെന്ന് മേയര്‍ എം കെ വര്‍ഗീസ് അറിയിച്ചു.