കൊച്ചി:രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ദാതാവായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് (സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്) വയനാട് ഉരുള്‍പ്പൊട്ടലിലെ ദുരിത ബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന ചെയ്തു. ദുരിത ബാധിതരായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും എത്രയുടെ പെട്ടെന്ന് സഹായം ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ കമ്പനി സ്വീകരിച്ചു. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടും സിഇഒയുമായ ആനന്ദ് റോയി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് സംഭാവന കൈമാറി.
ഇന്‍ഷുറന്‍സ് നല്കുന്നതിനപ്പുറം കേരളത്തിലെ ജനങ്ങളോട് പ്രതിബദ്ധതയുണ്ടെന്നും പ്രതിസന്ധിയുടെ ഘട്ടത്തില്‍ സമൂഹത്തിന് ശക്തി പകരുന്നതില്‍ കടപ്പെട്ടിരിക്കുന്നുവെന്നും വയനാട് ഉരുള്‍പ്പൊട്ടല്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത ദുരിതങ്ങളാണ് കുടുംബങ്ങള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നതെന്നും സാമ്പത്തിക സഹായം മാത്രമല്ല, വെല്ലുവിളിയുടെ ഈ സമയത്ത് സമഗ്രമായ പിന്തുണ നല്കി ആളുകളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടും സിഇഒയുമായ ആനന്ദ് റോയി പറഞ്ഞു.
ഇന്‍ഷുറന്‍സ് ക്ലെയിം പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനുമായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കേരളത്തില്‍ നിര്‍ണായകമായ ചില നടപടികള്‍ സ്വീകരിക്കുന്നുണ്ട് പ്രത്യേകിച്ച് വയനാട്, കൂടാതെ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവര്‍ക്ക് ക്ലെയിം നിബന്ധനകളില്‍ പ്രത്യേക ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.