ആലപ്പുഴ: സംസ്ഥാനത്ത് തെരുവുനായയുടെ ആക്രമണത്തിൽ ഒരു മരണം. ആറാട്ടുപുഴയിൽ വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ കടിച്ചുകൊന്നു. തകഴി സ്വദേശി കാർത്യായനിയാണ് (81) കൊല്ലപ്പെട്ടത്. മുഖം പൂർണമായും നായ കടിച്ചെടുത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എറണാകുളത്തെ ആശുപത്രിയിൽ ജീവനക്കാരനായ മകന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണം. കൂടുതൽ വിവരങ്ങൾ അറിഞ്ഞു വരുന്നതേയുള്ളൂ.