ആലപ്പുഴ: ആലപ്പുഴയില്‍ തെരുവുനായ ആക്രമണം. ബീച്ചില്‍ ആലഞ്ഞു നടക്കുന്ന തെരുവുനായ്ക്കള്‍ ഫ്രഞ്ച് വനിതയെ കടിച്ചു. വിനോദ സഞ്ചാരിയായ കെസ്നോട്ട് (55) എന്ന വനിതയ്ക്കാണ് ഇന്നലെ കടിയേറ്റത്. രണ്ടു കാലിനും കടിയേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രതിരോധ കുത്തിവയ്പ് എടുത്തു തുടങ്ങി.
കടിയേറ്റ് ഓടി മാറാന്‍ ശ്രമിച്ചപ്പോള്‍ രണ്ടാമത്തെ കാലിലും കടിച്ചു. കരച്ചില് കേട്ട് ലൈഫ് ഗാര്‍ഡുമാര്‍ ഓടിയെത്തിയാണു രക്ഷിച്ചത്.
ബീച്ചില്‍ നായ്ക്കള്‍ കൂട്ടമായാണു നടക്കുന്നത്. കുട്ടികള്‍ കളിക്കുന്ന സ്റ്റേജ്, പാര്‍ക്ക് എന്നിവിടങ്ങളില്‍ കൂട്ടം കൂടി നായ്ക്കളെ കാണാം. തെരുവുനായ്ക്കളുടെ ശല്യം അധികൃതര്‍ നേരിട്ടു കണ്ടിട്ടും ജനങ്ങളുടെ ഭീതി മാറ്റാന്‍ നടപടി സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.