എയര്‍ ഇന്ത്യ എക്സ്പ്രസിലെ സമരം ഒത്തുതീര്‍പ്പായതോടെ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു തുടങ്ങി.അവധിയെടുത്ത ജീവനക്കാര്‍ ഫിറ്റിനസ് സര്‍ട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സര്‍വീസുകളുടെ ക്രമീകരണങ്ങള്‍ തുടങ്ങി.കേരളത്തില്‍ നിന്നടക്കമുള്ള സര്‍വീസുകള്‍ മുടക്കം ഇല്ലാതെ തുടരും.
ഐപിഎലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ആര്‍സിബി

രണ്ട് ദിവസത്തിനകം സര്‍വീസുകള്‍ സാധാരണ നിലയിലായി തുടങ്ങും. ഇന്നലെ ദില്ലി റീജനല്‍ ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുപക്ഷവും ധാരണപത്രം ഒപ്പിട്ടത്.25 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം പിന്‍വലിക്കും.