താന്‍ മാനസിക വെല്ലുവിളി നേരിടുന്നതായി വെളിപ്പെടുത്തലുമായി റാപ്പര്‍ യോ യോ ഹണി സിങ്. നടി റിയ ചക്രബര്‍ത്തിയുമായുള്ള ഒരു പോഡ്കാസ്റ്റിലാണ് ഹണി സിങിന്റെ തുറന്നുപറച്ചില്‍. ബൈപോളാര്‍ ഡിസോര്‍ഡര്‍ നിസ്സാരമല്ലെന്നും ജീവിതത്തിന്റെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആറ് വര്‍ഷത്തോളമായി ഞാന്‍ ഈ രോഗാവസ്ഥയിലാണ്, അതിലെ മൂന്ന് വര്‍ഷം ഞാന്‍ മരിച്ച് ജീവിക്കുകയായിരുന്നു. ശേഷമാണ് രോഗാവസ്ഥയെ കുറിച്ചും അതിജീവിക്കേണ്ടതിനെ കുറിച്ചും മനസ്സിലാക്കുന്നത്, ഹണി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഗീതലോകത്ത് സജീവമായി തുടരുകയാണ് ഹണി സിങ്. ‘മില്യനയര്‍ ടൂര്‍’ എന്ന പേരില്‍ പുതിയ പാട്ടുപദ്ധതിയുമായി ഇന്ത്യന്‍ പര്യടനത്തിന് ഒരുങ്ങുകയാണ് ഗായകന്. ഫെബ്രുവരി 22ന് മുംബൈയില്‍ മില്യനയര്‍ ടൂറിന് തുടക്കമാകും.