വയനാട്: ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച മുണ്ടക്കൈ-ചൂരൽമല സ്കൂളുകളിലെ കുട്ടികൾ ഇന്ന് എസ്എസ്എൽസി പരീക്ഷ പൂർത്തിയാക്കും. രാപ്പകലില്ലാത്ത അദ്ധ്യായനം ആയിരുന്നു അവരുടെ കൂടെ നിന്നുകൊണ്ട് അധ്യാപകർ നടത്തിയത്.
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ 500 ൽ അധികം വിദ്യാർത്ഥികൾക്കാണ് ഒരൊറ്റ ദിവസം കൊണ്ട് സ്കൂളില്ലാതെ ആയത്. കൂടെ ഉണ്ടായിരുന്ന പലരും ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടമായിട്ടും അവർ പിടിച്ചുനിന്നു.