കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായകമായ ശബ്ദരേഖ പുറത്ത്. മരിച്ച ഷൈനി അനുഭവിച്ചത് കടുത്ത മാനസിക സമ്മർദമെന്നതിന് തെളിവാണ് പുറത്ത് വന്ന ശബ്ദരേഖ.‘നാട്ടിലെങ്ങും ഒരു ജോലിയും കിട്ടുന്നില്ല. ഞാൻ കുറെ തപ്പി. പിള്ളാരെ വല്ല ഹോസ്റ്റലിലും നിർത്തിയിട്ട് എവിടേലും ജോലി നോക്കണം. ഒരു വർഷം എക്സിപിരിയൻസ് ആയിട്ട് വേറെ എവിടേലും പോകണം. ഫെബ്രുവരി 17 ന് കോടതിയിൽ വിളിച്ചിരുന്നു അന്ന് പുള്ളി വന്നില്ല. പുള്ളി ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. ഈ ലെറ്റർ പോലും അവർ കൈപ്പറ്റുന്നില്ല, നാല് മാസമായി.
എന്താ റീസൺ എന്ന് എനിക്ക് അറിയില്ല എന്നായിരുന്നു ഷൈനി സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു . കൂടാതെ നഴ്സായ ഷൈനി സുഹൃത്തിനോടും ജോലിയുടെ ഒഴിവിനെ പറ്റി ചോദിക്കുന്നതാണ് ശബ്ദസന്ദേശത്തിൽ ചോദിക്കുന്നത് കേൾക്കാം .ഭാര്യയുടെയും മക്കളുടെയും മരണത്തിൽ ഭർത്താവ് നോബിക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
കസ്റ്റഡിയിൽ എടുത്ത നോബിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് നോബിയുടെ ഭാര്യ ഷൈനിയെയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ഭർത്താവ് നോബി ലൂക്കോസുമായി പിരിഞ്ഞു കഴിഞ്ഞ ഷൈനി പെൺമക്കൾക്കൊപ്പം സ്വന്തം തറവാട് വീട്ടിലായിരുന്നു കഴിഞ്ഞ ഒമ്പത് മാസമായി താമസം.