മലപ്പുറം: വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ വേനൽ മഴ കനക്കുന്നു. മലയോര മേഖലയിലടക്കം കോഴിക്കോടും മലപ്പുറത്തും ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത് . നിലമ്പൂർ, കരുളായി, വാണിയമ്പലം, വണ്ടൂർ എന്നീ സ്ഥലങ്ങളിലാണ് ശക്തമായ മഴ അനുഭവപ്പെട്ടത് . പലയിടങ്ങളിൽ കാറ്റിലും മഴയിലും മരങ്ങൾ കടപുഴക്കി വീണു .
കൂടാതെ മരങ്ങൾ വീണ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . മഴയിൽ നിലമ്പൂർ വല്ലപുഴയിൽ റോഡിനു കുറുകേ മരം കടപുഴകി വീണു കൂടാതെ മലപ്പുറത്തത് പലഭാഗങ്ങളിൽ ഗതാഗതവും തടസപ്പെട്ടു. നിലബൂരിലെ ഗവൺമെന്റ് യു പി സ്കൂളിന്റെ നിർമ്മാണത്തിലിരുന്ന മതിലും മഴയിൽ തകർന്നു വീണു.