റിയാദ്:സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ വേനല്‍ക്കാലം ജൂണ്‍ ഒന്നിന് ആരംഭിക്കും.ദേശീയ കാലാവസ്ഥ കേന്ദ്രമാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.പ്രാരംഭ സൂചകങ്ങള്‍, ഈ വേനല്‍ക്കാലത്ത് കടുത്ത ചൂടുള്ള അവസ്ഥയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈന് അല്‍ ഖഹ്താനി പറഞ്ഞു.
ടൊവിനോയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകന് സനല്‍ കുമാര്‍ ശശിധരന്
കിഴക്ക്, മധ്യ മേഖലകളില്‍ താപനില ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്കി.കഴിഞ്ഞ ആഴ്ച വസന്തകാലം അവസാനിച്ചതോടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ താപനില ഉയരാന്‍ തുടങ്ങി. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴയും മണല്‍ക്കാറ്റും ഉള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്.