തന്റെ എട്ടാമത്തെ ബഹിരാകാശ നടത്തം പൂർത്തിയാക്കി ഇന്ത്യൻ വംശജയായ നാസയുടെ ബഹിരാകാശ യാത്രിക സുനിത വില്യംസ്. US Spacewalk 91 എന്ന ഈ ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്ത് നിർണായകമായ അറ്റകുറ്റപ്പണികളും നവീകരണങ്ങളും നടത്തുകയാണ് ലക്ഷ്യമിടുന്നത്.
സുനിത വില്യംസിന്റെ കരിയറിലെ എട്ടാമത്തെയും ഹേഗിന്റെ നാലാമത്തെയും ബഹിരാകാശ നടത്തമാണ് ഇത്. ഇരുവരും ഏകദേശം ആറര മണിക്കൂർ ISS ന് പുറത്ത് ചിലവഴിച്ച് ജോലികളിൽ ഏർപ്പെട്ടു.
അത്യാവശ്യ സ്റ്റേഷൻ ഹാർഡ്വെയർ മാറ്റിസ്ഥാപിക്കുകയും ന്യൂട്രോൺ സ്റ്റാർ ഇന്റീരിയർ കോമ്പോസിഷൻ എക്സ്പ്ലോറർ (NICER) എക്സ്-റേ ടെലിസ്കോപ്പ് നന്നാക്കുകയും ചെയ്യും. ബഹിരാകാശ നടത്തം ഇന്ത്യൻ സമയം ഏകദേശം 6.30 ന് ആരംഭിച്ചു.