ഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാം ജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്.67 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇത്തവണ ഹൈദരാബാദ് സ്വന്തമാക്കിയത്.ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുത്തു.ഡല്‍ഹിയുടെ മറുപടി 199ല്‍ അവസാനിച്ചു.ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവുമായി പോയിന്റ് ടേബിളില്‍ ഹൈദരാബാദ് രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു.
നേരത്തെ പവര്‍പ്ലേയില്‍ വെടിക്കെട്ടുമായി ട്രാവിസ് ഹെഡ്-അഭിഷേക് ശര്‍മ്മ സഖ്യം കളം നിറഞ്ഞു.ആദ്യ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 125 റണ്‍സ് പിറന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്കോറാണിത്.11 പന്തില്‍ 46 റണ്‍സുമായി അഭിഷേക് ശര്‍മ്മ പുറത്തായതോടെ വെടിക്കെട്ടിന് വേഗത കുറഞ്ഞു.പിന്നാലെ എയ്ഡാന്‍ മാക്രം ഒരു റണ്‍സെടുത്ത് പുറത്തായി.ട്രാവിസ് ഹെഡ് 32 പന്തില്‍ 89 റണ്‍സുമായി വീണു.വെടിക്കെട്ട് താരം ഹെന്റിച്ച് ക്ലാസന് 15 റണ്‍സുമായി മടങ്ങിയത് ഹൈദരാബാദിനെ പ്രതിസന്ധിയിലാക്കി.
സംവിധായകന് ജോഷിയുടെ വീട്ടിലെ മോഷണം;പ്രതി പിടിയില്‍
നിതീഷ് കുമാര്‍-ഷബാസ് അഹമ്മദ് സഖ്യം പിടിച്ചുനിന്നത് സണ്‍റൈസേഴ്സ് സ്കോര്‍ 200 കടത്തി. നിതീഷ് 37 റണ്‍സുമായി പുറത്തായി.അവസാനം നിമിഷം വരെ പിടിച്ചുനിന്ന ഷബാസ് അഹമ്മദാണ് സണ്‍റൈസേഴ്സിനെ ഭേദപ്പട്ട സ്കോറിലേക്ക് എത്തിച്ചത്.29 പന്തില്‍ 59 റണ്‍സുമായി താരം പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സും തിരിച്ചടിച്ചു.ഡല്‍ഹി താരം ജെയ്ക് ഫ്രേസര്‍ അതിവേ?ഗം അര്‍ദ്ധ സെഞ്ച്വറി നേടി.പക്ഷേ കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് സണ്‍റൈസേഴ്സ് മത്സരം വരുതിയിലാക്കി.ജെയ്ക് ഫ്രേസര്‍ 65 റണ്‍സുമായി ടോപ് സ്കോററായി.അഭിഷേക് പോറല്‍ 42 റണ്‍സെടുത്തു. 44 റണ്‍സുമായി റിഷഭ് പന്ത് പൊരുതി നോക്കി.എന്നാല്‍ മറ്റാരുടെയും ഇന്നിം?ഗ്സുകള്‍ ലക്ഷ്യത്തിലേക്ക് എത്തുന്നതല്ലായിരുന്നു.സണ്‍റൈസേഴ്സിനായി നടരാജന് നാല് വിക്കറ്റെടുത്തു. നിതീഷ് കുമാര്‍ റെഡ്ഡിക്കും മായങ്ക് മാര്‍ക്കണ്ടെയ്ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്.