പ്രഥമ സൂപ്പർ ലീഗ് കേരളയുടെ ഫൈനലിൽ ഞായറാഴ്ച കാലിക്കറ്റ് എഫ്സിയും – ഫോഴ്സ കൊച്ചിയും തമ്മിൽ ഏറ്റുമുട്ടും . ആദ്യ സെമിയിൽ തിരുവനന്തപുരം കൊമ്പൻസിനെ വീഴ്ത്തിയാണ് കാലിക്കറ്റ് എഫ്സി ഫൈനലിൽ കടന്നത്. ബ്രസീലിയന്‍ താരം ഡോറിയല്‍ട്ടണ്‍ ഗോമസിന്റെ ഇരട്ട ഗോളില്‍ കണ്ണൂര്‍ വാരിയേഴ്സിനെ തകര്‍ത്താണ് ഫോഴ്സ കൊച്ചി ഫൈനലില്‍ കടന്നത്. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക.
രണ്ടാം പകുതിയിലാണ് ഫോഴ്സ കൊച്ചിയുടെ 2 ഗോളുകളും പിറന്നത്. 71ആം മിനിറ്റിലായിരുന്നു ഡോറിയല്ട്ടിന്റെ ആദ്യ ഗോള്‍. നിലവില്‍ 7 ഗോളുകളുമായി സൂപ്പർ ലീഗ് കേരളയിൽ ഗോള്‍ വേട്ടക്കാരിൽ ഒന്നാമതാണ് ഡോറിയല്‍ട്ടണ്‍ ഗോമസ്. ആദ്യ സെമിയിൽ 2–1നാണ് കാലിക്കറ്റ് എഫ്സി, തിരുവനന്തപുരം കൊമ്പൻസിനെ വീഴ്ത്തിയത്..