സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി നിഷേധിച്ചുകൊണ്ടുള്ള വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രിംകോടതി. 2023 ല്‍ പുറപ്പെടുവിച്ച വിധിയിൽ പിഴവുള്ളതായി ബോധ്യപ്പെട്ടിട്ടില്ലെന്നും അതിനാൽ വിധി പുനപരിശോധിക്കേണ്ടതില്ലെന്നും സുപ്രിംകോടതി.
ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സൂര്യകാന്ത്, ബിവി നാഗരത്ന, പിഎസ് നരസിംഹ, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പുനപരിശോധന ഹര്‍ജികള്‍ പരിശോധിച്ച് തിരുത്തല്‍ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളി.