ചെന്നൈ: തമിഴ്നാട് ഗവര്‍ണർക്കെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ചത് ചരിത്ര വിധിയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ഗവർണ്ണർ ആര് എന്‍ രവിക്കെതിരെ തമിഴ്നാട് സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് അനുകൂലമായാണ് കോടതിയുടെ വിധിയെന്ന് സ്റ്റാലിന് പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരായ കേസില്‍ ഈ വിജയം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും വിജയമാണെന്നും എം കെ സ്റ്റാലിന് നിയമസഭയില്‍ പ്രതികരിച്ചു. സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശത്തിനും ഫെഡറലിസം നിലനിര്‍ത്താനുമുള്ള പോരാട്ടം തമിഴ്നാട് തുടരുമെന്നും സ്റ്റാലിന് പറഞ്ഞു.