ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ഇമ്രാന് പ്രതാപ്ഗഡിക്കെതിരെ ഗുജറാത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി സുപ്രീം കോടതി. ഇമ്രാന് പ്രതാപ്ഗഡി നല്കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നടപടി. ഇമ്രാൻ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കവിതക്കെതിരെ എടുത്ത കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. വിധിന്യായത്തില്‍ ഗുജറാത്ത് പൊലീസിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.
അരക്ഷിതരായ മനുഷ്യരുടെ സാഹചര്യങ്ങള്‍ പരിഗണിക്കാതെ അവരെ വിലയിരുത്തരുതെന്നുമാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജഡ്ജിമാര്‍ നിലപാട് സ്വീകരിക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി.