ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും കണക്കിൽപെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരേ ഉടൻ കേസെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കാമെന്നും ഉടൻ കേസെടുക്കേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് അഭയ് എസ്. ഓഖ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. മൂന്നംഗ സമിതിയെയാണ് സുപ്രീംകോടതി യശ്വന്ത് വര്‍മയ്ക്കെതിരായ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.
ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്, പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല് നാഗു എന്നിവരാണ് അംഗങ്ങൾ. മാര്‍ച്ച് 14-ന് രാത്രി 11.35-നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയിൽ തീപിടുത്തമുണ്ടായത്, തീപ്പിടിത്തത്തെത്തുടര്‍ന്ന് തീ കെടുത്താന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയത്.