ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹർജികൾ പരിഗണിക്കുക. വഖഫ് നിയമത്തെ ചോദ്യം ചെയ്യുന്ന 73 ഹർജികളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന് മുന്നിലാണ് ഹർജി സമർപ്പിക്കുന്നത്.
വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കുന്നതിന് ഭേദഗതി അനിവാര്യമാണെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം. നിയമം മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്നും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ശ്രമമാണെന്നുമാണ് ഇതിനെ എതിർക്കുന്നവരുടെ വാദം.