തിരുവനന്തപുരം: സംസ്ഥാന ബിജെപി അധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചും ആശംസകൾ നേർന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാർട്ടി സംസ്ഥാന പ്രതിനിധി സമ്മേളനത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജീവിന് അധ്യക്ഷപദവി ഭാരിച്ച ഉത്തരവാദിത്വം ആണെന്ന് പലരും പറയുന്നു എന്നാൽ താൻ അങ്ങനെ കരുതുന്നില്ലെന്നും വളരെ നിഷ്പ്രയാസം അദ്ദേഹത്തിന് സാധിച്ച് എടുക്കാവുന്ന ഉദ്യമം മാത്രമാണ് ഇതെന്നും സുരേഷ് ഗോപി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന് സുരേന്ദ്രൻ ബാറ്റൺ കൈമാറിയ നിമിഷം സൈദ്ധാന്തിക വിപ്ലവത്തിലേയ്ക്ക് വളർന്നു. ഇത് അവർ മനസ്സിലാക്കി പ്രതിപ്രവർത്തനം നടത്തിയാൽ മാത്രമേ നമുക്ക് വെല്ലുവിളിയുള്ളൂ എന്നും സുരേഷ് ഗോപി വ്യക്തമാക്കി.