വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഒരു വിഭാഗത്തെയും സംരക്ഷിക്കാനല്ല നരേന്ദ്ര മോദി നയിക്കുന്ന ഭാരതീയ ജനത പാർട്ടി ഇവിടെ നട്ടെല്ല് നിവർത്തി പിടിച്ച് നിൽക്കുന്നത്. താൻ ആ ബോർഡിന്റെ പേര് പറയുന്നില്ലയെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും നേടേണ്ടയെന്നും വയനാട്ടിൽ നടന്ന പ്രചാരണത്തിൽ അദ്ദേഹം പറഞ്ഞു. മാത്രമല്ല അമിത ഷാ യുടെ ഓഫീസിൽ നിന്ന് ഒരു വീഡിയോ ലഭിച്ചിട്ടുണ്ട് അത് നാളെ മുതൽ പ്രചാരണത്തിൽ ഉൾപ്പെടുത്തുമെന്നും പറഞ്ഞു.
ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ സമാന പരാമർശം നടത്തി. ശബരിമല, അയ്യപ്പന്റെ ഭൂമി ,അയ്യപ്പൻ പതിനെട്ടു പടിയുടെ മുകളിൽ. പതിനെട്ടു പടിയുടെ അടിയിൽ വേറൊരു ചങ്ങായി ഇരിപ്പുണ്ട്. വാവര്. ഈ വാവര്, ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിന്റേത് ആകും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും. അനുവദിക്കണോ? ഇവിടത്തെ ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട സ്ഥലമല്ലേ വേളാങ്കണ്ണി. നാളെ വേളാങ്കണ്ണി വഖഫ് ഭൂമിയാണെന്ന് പറഞ്ഞാൽ കൊടുക്കണോ? – എന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. വയനാട് കമ്പളക്കാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വിവാദപ്രസംഗം.