ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം ‘സൂര്യ 44’ന്റെ ടൈറ്റില്‍ ടീസര്‍ ക്രിസ്തുമസ് ദിനമായ നാളെ പുറത്തിറങ്ങും. രണ്ട് വ്യത്യസ്ത ലുക്കിൽ സൂര്യ എത്തുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ ലവ് ലാഫ്റ്റര്‍ വാര്’ എന്നാണ് . സംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ് വിവരം പങ്കുവെച്ചത്. ഏപ്രില്‍ 10 ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ വരുന്നതെങ്കിലും ഇതിനെപറ്റി നിര്‍മാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.
ഒരു ലവ് സ്റ്റോറി ചെയ്യണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു എന്നും സൂര്യ സാറിനെയും പൂജ ഹെഗ്ഡെയും വെച്ച് ഒരു ലവ് സ്റ്റോറി ചെയ്യുമ്പോള്‍ അതില്‍ ഞാന്‍ ആവേശഭരിതനായിരുന്നു എന്നും എസ് എസ് മ്യൂസിക്കിന് നല്കിയ അഭിമുഖത്തില്‍ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ചിത്രത്തില്‍ ജോജു ജോര്‍ജും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്. 80 കോടി രൂപയ്ക്കാണ് സിനിമയുടെ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോര്‍ഡ് തുകയാണിത്.