റായ്ഗഡ്: അരി മോഷ്ടിച്ചെന്ന് സംശയിച്ച് ദളിത് യുവാവിനെ മർദിച്ച് കൊന്നു. മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊല്ലുകയായിരുന്നു. പഞ്ചരം സാരഥി എന്നയാളാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിൽ റായ്ഗഡ് ജില്ലയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
യുവാവിനെ മുളവടികൾ കൊണ്ട് മർദ്ദിക്കുകയും ചവിട്ടുകയും ഇടിക്കുകയും ചെയ്തതായി പോലീസ്. അറസ്റ്റിലായ മൂന്ന് പേരിൽ ഒരു ആദിവാസിയും. പ്രധാന പ്രതിയായ വീരേന്ദ്ര സിദാർ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ ബിഎൻഎസിൻ്റെ സെക്ഷൻ 103 (1) പ്രകാരം കൊലപാതകത്തിന് കേസെടുത്തു.