സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് ആൻഡ് ടീം ചേർന്ന് നിർമ്മിച്ച്, അജു വർഗ്ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർഗം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സെന്റ്. തെരേസാസ് കോളജിൽ നടന്നു.
‘ഒരു സെക്കന്റ് ക്ലാസ് യാത്ര’ എന്ന ചിത്രത്തിന് ശേഷം റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വർഗം’. റെജിസ് ആന്റണിയും റോസ് റെജിസും ചേർന്ന് തിരക്കഥ, സംഭാഷണം എന്നിവ തയാറാക്കിയ ചിത്രത്തിന്റെ കഥ ലിസി കെ ഫെർണാണ്ടസിന്റെതാണ്.
ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൽ മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ, അയൽവാസികളായ രണ്ട് കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്.