കുറേനാളുകളായി സ്ത്രീകളെ അടിച്ചമർത്തുന്ന നിയമങ്ങളാണ് താലിബാൻ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാൻ പെൺകുട്ടികൾക്ക് മാത്രമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടിയിരുന്നു. ഹിജാബ് ധരിക്കാതെ സ്ത്രീകൾ പുറത്തിറങ്ങരുതെന്ന നിയമവും പ്രാബല്യത്തിൽ വരുത്തിയിരുന്നു . ഇപ്പോഴിതാ വീണ്ടും അത്തരത്തിൽ ഒരു വിചിത്ര ഉത്തരവിറക്കിയിരിക്കുകയാണ് താലിബാൻ സർക്കാർ .അയൽക്കാർക്ക് സ്ത്രീകളെ കാണാത്ത വിധം വീടുകളിലെ മതിലുകൾഉയർത്തിക്കെട്ടണമെന്നും കൂടാതെ സ്ത്രീകൾ തൊഴിലെടുക്കുന്ന അടുക്കള, മുറ്റം ,കിണർ തുടങ്ങിയ സ്ഥലങ്ങളിലും ജനാലകൾ പാടില്ലെന്നുമാണ് പുതിയ ഉത്തരവ്.
ജനലുകളുള്ള കെട്ടിടങ്ങൾ സീൽ ചെയ്യുമെന്നും അതിനാൽ പഴയ കെട്ടിടങ്ങളിൽ നിന്നും ജനലുകൾ നീക്കം ചെയ്യണമെന്നും താലിബാൻ വക്താവ് സാബിനുള്ള മുജാഹിദ് പറയുന്നു. പുറമെയുള്ള പുരുഷന്മാർ സ്ത്രീകളെ കാണുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്റെ പുതിയ നീക്കം. സ്ത്രീകളെ അയൽക്കാരായ പുരുഷന്മാർ കാണുന്നത് അശ്ലീലമാണെന്നും താലിബാൻ പറയുന്നു