ചെന്നൈ: വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്. ബില്ലിനെതിരെ പ്രമേയം പാസാക്കിയവർക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നന്ദി അറിയിച്ചു. വഖഫ് ബില്ല് മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷമായ അണ്ണാ ഡിഎംകെ പ്രമേയത്തെ പിന്തുണച്ചു.
അതേസമയം വഖഫ് ഭേദഗതി ബില്ലിനെതിരെ കര്‍ണാടക നിയമസഭയും പ്രമേയം പാസാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ ശബ്ദങ്ങളെ കേന്ദ്രസര്‍ക്കാര്‍ തിരസ്കരിക്കുകയാണെന്നും ഏകപക്ഷീയമായ ബില്ലാണിതെന്നും പറഞ്ഞായിരുന്നു പ്രമേയം പാസാക്കിയത്.