പത്തനംതിട്ട: അടൂരിൽ അഗ്നിവീർ പരിശീലന കേന്ദ്രത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണവുമായി മരിച്ച ഗായത്രിയുടെ അമ്മ. അധ്യാപകനിൽ നിന്നും ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും കൂടാതെ ഇയാൾ ഡേറ്റിങ്ങിന് ക്ഷണിച്ചത് അടക്കം ക്ഷണിച്ചത് മോശം പെരുമാറ്റം ആണെന്നും പരാതിയിൽ പറയുന്നു.
‘കൊച്ചുങ്ങളെയെല്ലാം ഡേറ്ററിങ്ങിനു വിളിക്കുന്നതാണ് അയാളുടെ രീതി എന്നാണ് ഗായത്രിയുടെ അമ്മ പറയുന്നത്. ഒന്നര വർഷമായി അടൂരിലെ അഗ്നിവീർ റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥിയാണ് ഗായത്രി. ആത്മഹത്യ എന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ഫോൺ അടക്കമുള്ളവ പരിശോധിച്ചാൽ മാത്രമേ ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമാകൂ എന്നാണ് കൂടൽ പൊലീസ് പറയുന്നത്. അടൂരിലെ ദ്രോണ ഡിഫൻസ് അക്കാദമി ഉടമ ഫോൺ ഓഫ് ചെയ്ത് മാറി നിൽക്കുകയാണ്. യുവജന സംഘടനകൾ സ്ഥാപനത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. സ്ഥാപനത്തിന് മുന്നിലെ ബോർഡുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തകർത്തു. ആരോപണ വിധേയരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.