ചെന്നൈ: വിദ്യര്ഥികളെക്കൊണ്ട് സ്കൂള്‍ ശൗചാലയം വൃത്തിയാക്കിപ്പിച്ചതിന് അധ്യാപികയ്ക്ക് സസ്പെന്ഷന്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് അധ്യാപികയ്ക്കെതിരെ ഇത്തരം നടപടി സ്വീകരിച്ചത്. തമിഴ്നാട്ടിലെ പാലക്കോട് സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി.
സ്കൂള്‍ യൂണിഫോം ധരിച്ച് വിദ്യാര്‍ഥിനികൾ ശൗചാലയം വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഗോത്ര വിഭാഗത്തില്‍ നിന്നുള്ള 150-ഓളം കുട്ടികള്‍ പഠിക്കുന്ന സ്കൂളിലാണ് സംഭവം.
പ്രദേശ വാസികളുടേയും രക്ഷിതാക്കളുടേയും കടുത്ത പ്രതിഷേധത്തെ തുടർന്ന് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അതെസമയം നിരവധി തവണ പ്രധാനാധ്യാപിക കുട്ടികളെകൊണ്ട് മുറ്റമടിപ്പിക്കുകയും ശൗചാലയം വൃത്തിയാക്കുകയും ചെയ്യിപ്പിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്.വീഡിയോ ചര്ച്ചായായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഉടനടി നടപടി സ്വീകരിക്കുകയായിരുന്നു.