ബെംഗളൂരു: സ്പാഡെക്സ് ദൗത്യം വീണ്ടും മാറ്റിവെച്ച് ഐ എസ് ആർ ഒ. ബഹിരാകാശപേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്നതാണ് ഡോക്കിങ്. രണ്ടാംതവണയാണ് ഡോക്കിങ് പ്രക്രിയ മാറ്റിവെക്കുന്നത്. രാവിലെ എട്ടിനും 8.45 നും ഇടയില്‍ നടക്കേണ്ടിയിരുന്ന ഡോക്കിങ് തടസം ശ്രദ്ധയിൽ പെട്ടതോടെ അവസാനനിമിഷം വീണ്ടും മാറ്റുകയായിരുന്നു.
പേടകങ്ങള്‍ തമ്മിലുള്ള ദൂരം 225 മീറ്ററായി കുറച്ചുകൊണ്ടുവരുന്നതിനിടെ ഉപഗ്രഹങ്ങളിലൊന്നിന്റെ പ്രവേഗം പ്രതീക്ഷിച്ചതുപോലെ ആകാത്തതിനാൽ പ്രക്രിയ മാറ്റിവെച്ചെന്ന് ഐ എസ് ആര് ഒ അറിയിച്ചു. ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും വ്യക്തമാക്കി.