വാഷിങ്ടൻ: സാങ്കേതിക തകരാറിനെ തുടർന്ന് സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണം റദ്ദാക്കി സ്പേസ്എക്സ്. വിക്ഷേപണത്തിന് 40 സെക്കൻഡ് മുൻപാണു മിഷൻ കൺട്രോളർമാർ പരീക്ഷണം റദ്ദാക്കിയത്. എന്നാൽ ഇതിനു കാരണം എന്താണെന്ന് സ്പേസ്എക്സ് വെളിപ്പെടുത്തിയിട്ടില്ല.
സ്പേസ്എക്സിന്റെ ഏഴാമത്തെ പരീക്ഷണം ബഹിരാകാശത്തുവച്ച് പൊട്ടിത്തെറിച്ചിരുന്നു. ഭാവിയിലെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രകൾ ലക്ഷ്യമിട്ടകൊണ്ടുള്ള ഇലോൺ മസ്കിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. സാങ്കേതിക തകരാറുകൾ പരിശോധിച്ച് വൈകാതെ മറ്റൊരു വിക്ഷേപണം നടക്കുമെന്ന് സ്പേസ്എക്സ് സൂചിപ്പിക്കുന്നു.