റിയാദ്: റഷ്യ-യുക്രൈന് യുദ്ധത്തില്‍ മുപ്പത് ദിവസത്തെ വെടിനിര്‍ത്തിലിന് തയ്യാറെന്ന് യുക്രെയ്ന്. മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 30 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ചതായി യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി അറിയിച്ചു.
സൗദി അറേബ്യയില്‍ യുഎസും യുക്രെയ്ന് ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന നിര്‍ണായക സമാധാന ചര്‍ച്ചയിലായിരുന്നു തീരുമാനം. എട്ട് മണിക്കൂറോളം നീണ്ട് നിന്ന ചര്‍ച്ചയ്ക്ക് ഒടുവിലായിരുന്നു തീരുമാനം. സെലന്‍സ്കിയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ട്രംപ് തുടരുന്നതിനിടെയാണ് യുക്രെയ്ന് താല്‍ക്കാലിക വെടിനിര്‍ത്തലിന് സമ്മതിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.