പതിനെട്ടാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 22-ന് ആരംഭിക്കും. കൊല്‍ക്കത്തയില്‍നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍, നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഐപിഎലിനായി പലസ്ഥലങ്ങളില്‍ ആരംഭിക്കുന്ന പരിശീലനക്യാമ്പില്‍ എത്തേണ്ടതുകൊണ്ടാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ വിജയത്തിനുശേഷം ട്രോഫി പര്യടനം ഒഴിവാക്കിയത്.
ലഖ്നൗ, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ ടീമുകളുടെ നായകന്മാരും മാറും. 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ധര്‍മശാല, ഹൈദരാബാദ്, ഗുവാഹാട്ടി, ജയ്പുര്‍, ലഖ്നൗ, മുല്ലന്‍പുര്‍, വിശാഖപട്ടണം എന്നീ നഗരങ്ങളിലാണ് മത്സരങ്ങള്‍. ഫൈനല്‍ മേയ് 25-ന് കൊല്‍ക്കത്തയില്‍ നടക്കും.
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ത്യ സ്വന്തമാക്കിയതിന്റെ ആഘോഷങ്ങൾ ഏതാണ്ട് അവസാനിക്കുകയാണ്. താരങ്ങളെല്ലാം പലവഴി പിരിഞ്ഞു. എന്നാൽ ഇനി അവരെല്ലാം രാജ്യത്തിൻറെ അതിർവരമ്പുകൾ മറന്ന് ഒരുമിച്ചു മത്സരിക്കും. ന്യൂസീലന്‍ഡിന്റെയും ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയും കളിക്കാര്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം കൈകോര്‍ക്കും.