ജിദ്ദ: സൗദി അറേബ്യയിൽ തീവ്രവാദ സംഘടന രൂപീകരിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാൻ പദ്ധതിയിടുകയും ചെയ്ത മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കിയെന്ന് സ്ഥിരീകരിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഒരേ കുടുംബത്തിൽ പെട്ട പ്രതികൾ മൂന്ന് പേരും തീവ്രവാദ പരിശീലനം നേടിയിരുന്നു.
സ അദ് ബിൻ ബഷീർ അൽ റുവൈലി, സ അദ് ബിൻ മുസ്നദ് അൽ റുവൈലി, നയേൽ ബിൻ ദബൽ അൽ റുവൈലി എന്നിവരാണ് വധശിക്ഷക്ക് വിധേയരായത്. അൽ- ജൗഫ് മേഖലയിൽ നടന്ന വധശിക്ഷക്ക് കാരണം സുരക്ഷാ ഹെഡ് ക്വാർട്ടേഴ്സ് ആക്രമിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാനും ഇവർ പദ്ധതിയിട്ടതായിരുന്നു.
ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി വധശിക്ഷക്ക് വിധിക്കുകയായിരുന്നു.