കണ്ണൂർ: ഭൂനികുതി വർധനവിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർഷക വിരുദ്ധ നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്നും, കർഷകരെ മാനിക്കുന്നില്ല എന്നും പാംപ്ലാനി ആരോപിച്ചു. ഉദ്യോഗസ്ഥർക്ക് ശമ്പളം വർധിപ്പിക്കാൻ കർഷകരുടെ കഴുത്തിനു പിടിക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ കാണാൻ കഴിഞ്ഞതെന്നും മലയോര കർഷകർക്ക് വേണ്ടി ഒന്നുമില്ലെന്നും ബിഷപ്പ് ആരോപിച്ചു. കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച സംഗമത്തിലാണ് ആർച്ച് ബിഷപ്പിന്റെ പരാമർശം.
സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ആദായമാർഗമായി കർഷകരുടെ ഭൂമി നികുതി വർധിപ്പിച്ച തീരുമാനം മന്ത്രി ശെരിയായി കരുതുന്നുണ്ടെങ്കിൽ കർഷകനെ ബഹുമാനിക്കുന്നില്ല എന്നാണ് അർത്ഥം. കർഷകന്റെ മൂല്യം എന്താണെന്ന് അറിയില്ലെന്നും കേന്ദ്ര-സംസ്ഥാന ബജറ്റുകൾ മലയോര കർഷക ജനതയ്ക്ക് ഒന്നും നൽകിയില്ലെന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.