ശബരിമല : ശബരിമലയിൽ മണ്ഡലവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. പുലർച്ചെ അഞ്ചുമണി മുതൽ വിശ്വാസികൾക്ക് തങ്ക അങ്കി ദർശിക്കാനുള്ള അവസരം ഒരുക്കിയിരുന്നു.
ഘോഷയാത്ര ഡിസംബർ 25 ബുധനാഴ്ച ഒന്നരയോടെ പമ്പയിലെത്തിച്ചേരും. മൂന്നര വരെ പമ്പയിൽ തങ്ക അങ്കി ദർശനത്തിന് അവസരം ഉണ്ടാകും. ദർശനത്തിനുശേഷം ഘോഷയാത്ര പുറപ്പെട്ട് 6.15ന് സന്നിധാനത്തെത്തും. ആറരക്ക് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും.