കെജിഎഫ് നായകന് യാഷിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് ആരാധകര്‍ നടത്തുന്ന പരിപാടികളില്‍ കരുതല്‍ വേണമെന്ന് അഭ്യര്‍ത്ഥനയുമായി നടന്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചാണ് യാഷ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആരാധകര്‍ നല്കുന്ന സ്നേഹത്തിന് നന്ദിയുണെന്നും എന്നാല്‍ സ്നേഹത്തിന്റെ ഭാഷ മാറ്റേണ്ടത് അനിവാര്യമാണെന്നും നടന് പറഞ്ഞു. നിങ്ങള്‍ സുരക്ഷിതരാണെന്ന് അറിയുക എന്നതാണ് എനിക്കുള്ള ഏറ്റവും വലിയ സമ്മാനമെന്നാണ് താരം കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം യാഷിന്റെ ജന്മദിനത്തിന് ബാനര്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് ആരാധകര്‍ മരിച്ച സംഭവം കണക്കിലെടുത്താണ് നടന് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ജനുവരി എട്ടിനാണ് നടന്റെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ ഷൂട്ടിംഗ് തിരക്കിലായിരിക്കുമെന്നും നാട്ടില്‍ ഉണ്ടാകില്ലെന്നും അറിയിച്ച യാഷ് പുതുവത്സര ആശംസകളും ആരാധകര്‍ക്ക് നേര്‍ന്നിട്ടുണ്ട്.