ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തങ്ങളെ വിജയിപ്പിച്ച വോട്ടർമാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും വലിയ വിജയം തന്നതിനു ഡല്‍ഹിയിലെ സഹോദരന്മാരുടെയും സഹോദരിമാരുടെയും മുൻപില് താൻ തലകുനിക്കുന്നുവെന്നും മോദി പറഞ്ഞു.വികസനം വിജയിക്കുന്നു, സദ്ഭരണം വിജയിക്കുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
ഡല്‍ഹിയുടെ വികസനത്തിനുള്ള ഒരു വഴിയും പാഴാക്കില്ല എന്നും വികസന ഭാരതത്തിനു ഡല്‍ഹിയുടെ വികസനവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബിജെപി പ്രവർത്തകർക്കും മോഡി ഈ വേളയിൽ നന്ദി പറഞ്ഞിരിക്കുകയാണ്. ബിജെപിയുടെ ഓരോ പ്രവർത്തകനിലും എനിക്ക് വളരെ അഭിമാനമുണ്ട്. ഞങ്ങളുടെ പ്രവർത്തകർ രാപ്പകൽ കഠിനാധ്വാനം ചെയ്താണ് ഈ മികച്ച വിജയത്തിലേക്ക് എത്തിയത് .ഞങ്ങൾ കൂടുതൽ ശക്തമായി പ്രവർത്തിക്കുകയും ഡൽഹിയിലെ ജനങ്ങള്‍ക്കു മികച്ച സേവനം ഉറപ്പാക്കുകയും ചെയ്യും’’ – മോദി എക്സിൽ കുറിച്ചു.