പതിനെട്ടാം കൂറ്റുകാരെയും , സമർഥനായ കുരുമുളക്ക് വ്യാപാരി ഇട്ടിക്കോരയെയും മലയാളികക്ക് കിട്ടിയത് ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയിലൂടെയാണ് . മിത്തുകളും ഫാന്റസിയും ഇടകലർത്തിയ രചനയെ നയിക്കുന്നതും ഇട്ടിക്കോര എന്ന കഥാപാത്രം തന്നെയാണ് . ഈ രച ഒരു സിനിമയാക്കുകയാണെങ്കിൽ ആരാകും ഇട്ടിക്കോരക്ക് ജീവൻ കൊടുക്കുക എന്ന ഒരു ചോദ്യം വായനക്കാരിൽ പലപ്പോഴും ജനിപ്പിച്ചിട്ടുണ്ട്. വായനക്കാർക്ക് അതിന് ഒരു കൃത്യമായ ഉത്തരം കിട്ടിയിട്ടില്ലെങ്കിലും രചയിതാവായ ടി ഡി രാമകൃഷ്ണന്റെ ഇട്ടിക്കോരക്കായി ഒരു രൂപം ഉണ്ട് മറ്റാരും അല്ല അത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് .
കേരള കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സിനിമയാക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുള്ള ഒരു സബ്ജക്ടാണ് ഇട്ടിക്കോര. ഇതെല്ലാം മറികടന്ന് സിനിമയാവുകയാണെങ്കില്‍ നായകനായി മമ്മൂക്കയല്ലാതെ മറ്റൊരു ഓപ്ഷനില്ല എന്നും കൂടാതെ ഇട്ടിക്കോരയുടെ ആദ്യവായനക്കാരിൽ ഒരാൾ മമ്മൂട്ടിയാണെന്നും രാമകൃഷ്ണൻ പറഞ്ഞു .ഇട്ടിക്കോരയ്ക്ക് സമാനമായ ഒരു വേഷമായിരുന്നു 2023ൽ പുറത്തിറങ്ങിയ ബ്രാമയുഗത്തിൽ മാമൂട്ടി കൈകാര്യം ചെയ്തത് .