സീരിയല്‍ താരങ്ങളായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ പരാതി നല്കിയ നടി താന്‍ അല്ലെന്ന് ഗൗരി ഉണ്ണിമായ. എനിക്ക് ആ കേസുമായി ബന്ധമില്ല. താന്‍ അല്ല ആ വാര്‍ത്തകളില്‍ പറയുന്ന നടിയെന്നും ഗൗരി ഉണ്ണിമായ വ്യക്തമാക്കി. സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഗൗരി ഉണ്ണിമായ സത്യാവസ്ഥ വളിപ്പെടുത്തിയത്.
വാര്‍ത്ത പ്രചരിച്ചതുമായി ബന്ധപ്പെട്ട് പലരും എന്നെ വിളിച്ചിരുന്നു എന്നും തനിക്കെതിരെ ഹേറ്റ് ക്യാംപയിനും നടക്കുന്നുണ്ടെന്നും ആ കേസുമായി പങ്കില്ലെന്നും ഗൗരി ഉണ്ണിമായ പറയുന്നു. അടുത്ത 24 വരെയുള്ള എപ്പിസോഡുകളില്‍ താന്‍ ഉണ്ട്. അവര്‍ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കില്‍ ആ ഭാഗങ്ങളില്‍ ഞാനുണ്ടാകുമെന്നും ഗൗരി ഉണ്ണിമായ വ്യക്തമാക്കി.
ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയെന്നും രണ്ടാമത്തെയാള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സംഭവത്തില്‍ കൊച്ചി തൃക്കാക്കര പൊലീസിന് കേസ് കൈമാറിയിട്ടുണ്ട്.