ബോളിവുഡിലും കോളിവുഡിലും ഒരേ പോലെ ആരാധകർ ഉളള താരമാണ് പ്രിയങ്ക ചോപ്ര. 2000 -ത്തിലെ മിസ്റ്റ് ഇന്ത്യ പട്ടം സ്വന്തമാക്കിയ താരത്തിൻ്റെ പല നിലപാടുകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഗായകൻ നിക് ജൊനാസുമായി പ്രണയത്തിലാകാനുണ്ടായ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സ്വകാര്യ ജീവിതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര മനസ്സു തുറന്നത്.
മുൻ കാമുകന്മാരിൽ പലർക്കും സത്യസന്ധതയില്ലാതിരുന്നെന്നും അത് തന്നെ ആഴത്തിൽ മുറിവേൽപിച്ചിട്ടുണ്ടെന്നും പ്രിയങ്ക തുറന്നു പറഞ്ഞു. അത്തരം അനുഭവം വീണ്ടും ഉണ്ടാകരുതെന്നു താൻ ആഗ്രഹിച്ചിരുന്നെന്നും അതിനാൽത്തന്നെ തന്റെ സങ്കൽപത്തിലെ പങ്കാളിക്കായി കാത്തിരിക്കുകയായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
‘നിക്കുമായി പ്രണയത്തിലായതിന്റെ ആദ്യകാരണം സത്യസന്ധത ആയിരുന്നു. നിക്കിൽ വലിയ സത്യസന്ധത എനിക്കു കണ്ടെത്താൻ കഴിഞ്ഞു. കുടുംബത്തെ വിലമതിക്കുന്ന ഒരാളായിരുന്നു നിക്ക്. സ്വന്തം ജോലിയെ ഗൌവരവത്തോടെ കാണുന്ന ആളാവണം എന്ന് നിർബന്ധമുണ്ടായിരുന്നു. എന്റെ ഈ സങ്കൽപങ്ങൾക്കൊക്കെ തികച്ചും അനുയോജ്യനായ, യോഗ്യനായ വ്യക്തിയാണ് നിക്. അവനെ കിട്ടിയില്ലായിരുന്നെങ്കിൽ ഞാൻ വിവാഹമേ വേണ്ടെന്നു വയ്ക്കുമായിരുന്നു. എന്നും പ്രിയങ്ക ചോപ്ര പറഞ്ഞു.