ആലപ്പുഴ: ഓളങ്ങളില്‍ ആവേശം തീര്‍ത്ത് എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. 19 ചുണ്ടന് വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. വള്ളംകളി ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. രാവിലെ 11 മണി മുതല്‍ ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍ ആരംഭിക്കും.
ഉച്ചയ്ക്ക് ശേഷം അഞ്ച് ഹീസ്റ്റുകളിലായായിരിക്കും ചുണ്ടന് വള്ളങ്ങളുടെ മത്സരം. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളി മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നര മാസത്തോളം വൈകി നടത്തുന്നത്.
ഉച്ചക്ക് ശേഷമാണു ചുണ്ടന് വള്ളങ്ങളുടെ മത്സരങ്ങള്‍. തുടര്‍ച്ചയായ അഞ്ചാം വിജയത്തിനായാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് എത്തുന്നത്. വളളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.