കൊച്ചി:ബലാത്സംഗക്കേസില്‍ പ്രതിയായ മുന്‍ സി.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മലയിന്‍കീഴ് മുന്‍ സി.ഐ. എ.വി. സൈജുവിനെയാണ് എറണാകുളം അംബദ്കര്‍ സ്റ്റേഡിയത്തിന് സമീപമുളള മരത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.വിവാഹ വാഗ്ദാനം നല്കി വനിതാഡോക്ടറെ പീഡിപ്പിച്ചെന്ന കേസില്‍ സൈജുവിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയിരുന്നു.ഇയാളുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്.ഇതിനിടെയാണ് മരണം.പോലിസെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു.
ഭര്‍ത്താവുമൊരുമിച്ച് വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ 2019-ല്‍ ഒരു ശസ്ത്രക്രിയയ്ക്കായി നാട്ടിലെത്തിയിരുന്നു.ഈ സമയം ഇവരുടെ ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതു സംബന്ധിച്ച പരാതിയില്‍ അന്ന് സ്റ്റേഷന് എസ്.ഐ.യായിരുന്ന സൈജു ഇടപെടുകയും കട ഒഴിപ്പിച്ചുനല്‍കുകയും ചെയ്തു.ഈ പരിചയം മുതലാക്കി സൈജു തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നായിരുന്നു ഡോക്ടര്‍ പരാതിയില്‍ പറഞ്ഞിരുന്നത്.പല ദിവസങ്ങളില്‍ ഇവരുടെ വീട്ടിലെത്തി ഇത് ആവര്‍ത്തിച്ചു.ഇതറിഞ്ഞ ഭര്‍ത്താവ് ബന്ധം ഉപേക്ഷിച്ചു.ഭാര്യയുമായി യാതൊരു ബന്ധവുമില്ലെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് സൈജു തന്നെ ചൂഷണം ചെയ്തിരുന്നതെന്ന് ഡോക്ടര്‍ പരാതിയില്‍ പറയുന്നു.സൈജുവിന്റെ ഭാര്യ തന്റെ ഫോണിലേക്ക് നിരന്തരം വിളിച്ച് ശല്യം ചെയ്തപ്പോള്‍ സൈജു വീട്ടില്‍ വരുന്നതിനെ എതിര്‍ത്തതായി ഡോക്ടര്‍ പറയുന്നു.
ദുബായില്‍ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ;ജനജീവിതം സ്തംഭിച്ചു
മലയിന്‍കീഴ് എസ്.എച്ച്.ഒ. ആയിരുന്ന സൈജു തനിക്കെതിരേ വധഭീഷണി ഉയര്‍ത്തിയും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി ഇവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു. മാതാപിതാക്കളില്ലാതെ തനിച്ചു കഴിയുന്ന തന്റെ ജീവനു ഇന്‍സ്പെക്ടറില്‍നിന്നു ഭീഷണിയുണ്ടെന്നും പരാതിയിലുണ്ട്.എസ്.പി.ക്കു പരാതി നല്‍കിയിരുന്നെങ്കിലും ഇതില്‍ നടപടിയുണ്ടായില്ല. തുടര്‍ന്ന് ഇവര്‍ ഡി.ജി.പി.ക്ക് പരാതി നല്കി.പിന്നീട് പരാതിക്കാരിയെ എസ്.പി. ഓഫീസില്‍ വിളിപ്പിച്ച് മൊഴിയെടുക്കുകയായിരുന്നു.എന്നാല്‍ തനിക്കെതിരേ ഉയരുന്ന പരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു സൈജുവിന്റെ വാദം. പരാതിക്കാരിയുടെ പേരില്‍ പണം ആവശ്യപ്പെട്ട് ചിലര്‍ തന്നെ വിളിക്കാറുണ്ടെന്നും ഇവര്‍ക്കെതിരേ താനും ഭാര്യയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു എന്നുമായിരുന്നു സൈജുവിന്റെ വിശദീകരണം.