ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ് . പ്രതി ആദിഖ് ഹനാനെ ആലുവയിൽ നിന്നാണ് സൈബർ പോലീസ് പിടികൂടിയത്. . കഴിഞ്ഞ ദിവസമായിരുന്നു വ്യാജ പതിപ്പ് പ്രചരിപ്പിച്ച വിഷയത്തിൽ നിർമാതാവ് കൊച്ചി ഇൻഫോ പാർക്കിലെ സൈബർ സെല്ലിൽ പരാതി നൽകിയത് .
തുടർന്ന് പ്രതിയുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി മാർക്കോയുടെ ലിങ്ക് പ്രചരിപ്പിച്ചത്.ഇൻസ്റ്റാഗ്രാമിൽ സന്ദേശമയച്ചാൽ മാർക്കോ സിനിമയുടെ ലിങ്ക് അയച്ചുതരാം എന്നായിരുന്നു ഇയാളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായാണ് മാർക്കോ തിയേറ്ററുകളിൽ എത്തിയത്. 50 കോടിയിലധികം രൂപയാണ് ചുരുങ്ങിയ ദിവസം കൊണ്ട് മാർക്കോ നേടിയത് .