അബുദാബി: യുഎഇയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. താമസവിസ നിയമലംഘകര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകള്‍ ശരിയാക്കാനുമുള്ള അവസരമാണിത്. ഡിസംബര്‍ 31ന് മുമ്പ് താമസം നിയമവിധേയമാക്കാതെ രാജ്യത്ത് തുടരുന്നവര്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരും.
നിലവിലുള്ളത് അവസാന അവസരമാണെന്നും ഇത് പ്രയോജനപ്പെടുത്തണമെന്നും പൊതുമാപ്പ് ഇനി നീട്ടില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പൊതുമാപ്പ് കാലയളവില്‍ രാജ്യം വിടുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പുതിയ വിസയില്‍ രാജ്യത്തേക്ക് തിരികെയെത്താന്‍ അനുമതിയുണ്ട്. സെപ്തംബര്‍ ഒന്നിന് ആരംഭിച്ച രണ്ട് മാസത്തെ പൊതുമാപ്പ് പിന്നീട് വീണ്ടും രണ്ട് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.