തിരുവനന്തപുരം:വേതന വർദ്ധനവ് ഉൾപ്പടെയുള്ള തങ്ങളുടെ അവകാശങ്ങൾക്കായി സെക്രട്ടേറിയറ്റിനു മുന്നിൽ ആശ പ്രവർത്തകർ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 34 ദിവസം. ശമ്പളവർദ്ധനവ് ഉണ്ടാകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് ഇതുവരെയും പുറത്തുവന്നിട്ടില്ല .
കൂടാതെ സർക്കാരും പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാനും തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിൽ തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് സമരക്കാരുടെ നീക്കം. സമരത്തിൽ പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തിയിരുന്നു.
ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ തുടങ്ങിയ സമരത്തിന് പിന്നീട നിരവധി പേരാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയത്. സമരം പിന്നിട്ടിട്ട് ഒരു മാസവും നാല് ദിവസവും ആയിട്ടും കേന്ദ്ര – സംസ്ഥാന സര്ക്കാർ നിലപാട് എന്താകുമെന്ന് ഉറ്റ് നോക്കുകയാണ് ആശമാർ.