ഉരുൾ പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ആദ്യചിത്രമായ “ഉരുൾ “എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എറണാകുളം ചങ്ങമ്പുഴ പാർക്കിൽ നടന്നു. പ്രശസ്ത താരങ്ങളായ ടിനി റ്റോം, തെസ്നിഖാൻ, കൃഷ്ണപ്രിയ, ദിയ എന്നിവർ ചേർന്ന്, തോമസ് കെ.തോമസ് എം.എൽ.എ യ്ക്ക് സമർപ്പിച്ചു കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.
ബിൽഡിംങ് ഡിസൈനേഴ്സിന്റെ ബാനറിൽ കെ.വി മുരളീധരൻ നിർമ്മിക്കുന്ന ‘ഉരുൾ’ മമ്മി സെഞ്ച്വറിയാണ് സംവിധാനം ചെയ്യുന്നത്. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ‘ഉരുൾ’, കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും എടുത്തുകാണിക്കുന്നു. ചിത്രീകരണം പൂർത്തിയായ ‘ഉരുൾ’ നവംബർ 29 – ന് തീയേറ്ററുകളിലെത്തും.

മലയോര ഗ്രാമമായ പാറമലയിൽ പലചരക്ക് കട നടത്തുന്ന ജോണിയുടെയും, കുടുംബത്തിന്റേയും, വ്യത്യസ്തമായ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ജോണി എന്ന പ്രധാന കഥാപാത്രത്തെ റഫീക് ചൊക്ലി അവതരിപ്പിക്കുന്നു.
ദില്ലി മലയാളിയായ ടീന ബാടിയയാണ് നായിക. ഉരുൾ പൊട്ടൽ പ്രദേശത്ത് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ജില്ലാ കളക്ടറായി അപർണ ഷിബിനും മറ്റൊരു പ്രധാന കഥാപാത്രമായി ബോബൻ ആലുംമൂടനുമാണ് എത്തുന്നത്.
ചിത്രത്തിന്റെ ക്യാമറ – ഷെട്ടി മണി, ആർട്ട് – അരവിന്ദ് അക്ഷയ്, സൗണ്ട്ഡിസൈനിംഗ്-ബെർലിൻമൂലമ്പിള്ളി, ആർ.ആർ – ജോയ് മാധവ്, ഡി.ഐ-അലക്സ് വർഗീസ്, മേക്കപ്പ് – വിജയൻ കേച്ചേരി, വസ്ത്രാലങ്കാരം – ദേവകുമാർ, അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, ലക്ഷ്മണൻ, പ്രൊഡക്ഷൻ മാനേജേഴ്സ് – കരീം, വെൽസ് കോടനാട്, പി.ആർ.ഒ- അയ്മനം സാജൻ